തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. മന്ത്രി പത്നിയുടെ നിയമനത്തിനായി കേരള യൂനിവേഴ്സിറ്റി നിബന്ധനകളിൽ ഇളവ് വരുത്തി. നവപ്രഭയുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടതായും ഡീൻ ആരോപിച്ചു.
ഭാര്യയെ യൂണിവേഴ്സിറ്റിയിൽ ജോലിക്ക് തെരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുക്കായി ഡി.വൈ.എഫ്.െഎ നേതാവിനെ മന്ത്രി കരുവാക്കി. മാനദണ്ഡം തെറ്റിച്ച് സിൻഡിക്കേറ്റംഗം എ.എ റഹീം ഇൻറർവ്യു ബോർഡ് ചെയർമാനായിയെന്നും ഡീൻ പറഞ്ഞു.
നവപ്രഭയുടെ രാജി സി.പി.എം സെക്രട്ടറിയേറ്റിെൻറ തീരുമാനപ്രകാരം ഉണ്ടായതാണ്. അദീബിനെയും നവപ്രഭയെയും രാജിവെപ്പിച്ച് കെ. ടി ജലീലിനെയും ജി. സുധാകരനെയും രക്ഷിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും ഡീൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.