മുംബൈ: ലോകപ്രശസ്‌ത ഫാഷൻ ആൻറ് ലൈഫ് സ്റ്റൈൽ മാഗസിനായ വോഗിെൻറ 'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' ചുരുക്കപ്പട്ടികയിൽ മന്ത്രി കെ.കെ ശൈലജയും. നിപ്പയും കോവിഡും നേരിടാൻ മുന്നിൽ നിന്ന് നയിച്ചതിനാണ് മന്ത്രിക്ക് ആദരവ്. അതത് മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കുന്നത്.
നിപവൈറസിനെയും പിന്നീട് ലോകമെമ്പാടും െപാട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയെയും പ്രതിരോധിക്കാൻ സംസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിശദ അഭിമുഖവും വോഗ് നല്‍കിയിട്ടുണ്ട്. വോഗിെൻറ നവംബർ മാസത്തെ കവർ ചിത്രത്തിലാണ് കെ.കെ ശൈലജ ഇടം നേടിയത്.
സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിെൻറ കവര്‍ പേജ് ഷെയര്‍ ചെയ്‌തിട്ടുണ്ട്. ഫഫദ് ഫാസില്‍ ഫേസ്ബുക്കിൽ പ്രൊഫൈൽ പിക് ആക്കുകയും ചെയ്‌തിട്ടുണ്ട്.
വോഗിെൻറ 'വോഗ് വാരിയേഴ്‌സ്' പട്ടികയിലും നേരത്തെ കെ.കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പ്രശംസിച്ചു കൊണ്ടാണ് കെ.കെ ശൈലജയെ മാഗസിനിൽ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.