ഭൂസമരം: ഒത്തുതീർപ്പിനുള്ള സർക്കാർ ശ്രമത്തെ അട്ടിമറിക്കാൻ നീക്കം -കെ. രാജു

കുളത്തൂപ്പുഴ: ഭൂരഹിതരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന സർക്കാർ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായി ജില്ലയിൽ ഭൂസമരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഭൂമി നൽകി സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള സർക്കാർ നീക്കത്തെ അട്ടിമറിക്കാനാണ് സമരനേതാക്കൾ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാജു. ശനിയാഴ്ച വൈകീട്ട് ചോഴിയക്കോട് ജങ്ഷനിൽ ചേർന്ന സി.പി.ഐ കുളത്തൂപ്പുഴ ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭൂരഹിതരായ മുഴവൻ പേർക്കും ഭൂമിയും ഭവനവും ലക്ഷ്യമിടുന്ന ലൈഫ് അടക്കമുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതി​െൻറ ഭാഗമായി കുളത്തൂപ്പുഴ അരിപ്പയിൽ ഭൂസമരത്തിലേർപ്പെട്ടിരിക്കുന്നവരടക്കമുള്ള സമരക്കാരെ താൻ മുൻകൈയെടുത്ത്  കൊല്ലം കലക്ടറേറ്റിൽ വിളിച്ച് ചേർത്ത് ചർച്ച നടത്തി. ഇതിൽ ആദിവാസികളായിട്ടുള്ളവർക്ക് ഒരേക്കർ ഭൂമിയും മറ്റു വിഭാഗങ്ങളിലുള്ളവർക്ക് ഭൂമിയുടെ ലഭ്യത അനുസരിച്ചും വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു.

സമരക്കാരിൽ പലരും അനുകൂലിച്ചെങ്കിലും ചില സമരസമിതി നേതാക്കൾ ഇതു പറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഭൂസമരത്തെ സർക്കാറും മന്ത്രിയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സമരം അവസാനിപ്പിക്കാതെ അനന്തമായി നീട്ടികൊണ്ടുപോകാനാണ് ഇത്തരം നേതാക്കളുടെ ലക്ഷ്യമെന്നും ഇതു ജനം തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Minister K.Raju React Land Protest -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.