തിരുവനന്തപുരം: ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ജനങ്ങള്‍ക്ക് നല്‍കുന്ന തന്‍റെ വാക്കാണിത്. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
സ്പീക്കര്‍ പദവി തന്‍റെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിച്ചു. സ്പീക്കറായിരുന്നപ്പോള്‍ വന്ന വിമര്‍ശനങ്ങൾ അടക്കമുള്ളവയെ വളരെ പോസിറ്റിവായാണ് കണ്ടത്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങള്‍ സ്വയം വിലയിരുത്തും.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിലൂടെ ജനങ്ങളുടെ വിമര്‍ശനാത്മകമായ പിന്തുണയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഉപാധികളില്ലാത്ത പിന്തുണയെന്ന് ഒരിക്കലും പറയുകയില്ലെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.