ഗവർണറുടെ പ്രസ്താവന 'മല എലിയെ പ്രസവിച്ച' പോലെ -മന്ത്രി എം.ബി. രാജേഷ്

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷത്തെപ്പോലും നിരാശപ്പെടുത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നത് പോലെയായി കാര്യങ്ങൾ. പലതും പ്രതീക്ഷിച്ച ആരാധകരെയും പ്രതിപക്ഷത്തെയും കടുത്ത നിരാശയിലാക്കി ഗവർണറെന്നും എം.ബി രാജേഷ് പറഞ്ഞു.

ഗവർണർ മുഖ്യമന്ത്രിക്കെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും നടത്തിയ പ്രസ്താവന സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

ഗവർണർ വിവരം കെട്ടവൻ -എം.എം. മണി

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എം.എം. മണി എം.എൽ.എ. കെ.കെ. രാഗേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു.

ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായി. ഇരിക്കുന്ന പദവിയോട് ഗവർണർ നീതി പുലർത്തിയില്ല.

വിവരംകെട്ട ഗവർണർ എത്രയും വേഗം രാജിവെച്ച് ഒഴിയുന്നതാണ് കേരളത്തിന് നല്ലത്. ഗവർണറെ പിന്താങ്ങിയിരുന്ന വി.ഡി. സതീശൻ ഇനിയെന്ത് പറയുമെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minister MB rajesh slams Governor arif muhammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.