തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമെന്ന പ്രതിപക്ഷ വാദം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുറയുകയാണ് ചെയ്തതെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
പച്ചക്കറി വിലയിൽ മാത്രമാണ് അല്പം ഉയർച്ചയുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണം. ഓണക്കാലം പ്രമാണിച്ച്1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാൻ സർക്കാർ മുൻകരുതലെടുത്തുവെന്നും മന്ത്രി പറഞ്ഞു.
അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടെന്നും ഒരു സാധനത്തിന്‍റെയും വില സർക്കാർ ഇടപെടലിലൂടെ കുറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. തോമസ് ഐസക്കിന്‍റെ "കോഴിക്കു'മാത്രമാണ് സംസ്ഥാനത്ത് വില കുറഞ്ഞതെന്നും പ്രതിപക്ഷം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.