പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

മലപ്പുറം: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 2018ല്‍ ഡി.വൈ.എഫ്‌.ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മലപ്പുറം കോടതിയില്‍ നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.

ഡി.വൈ.എഫ്.ഐ മാർച്ചിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് തകർത്തെന്നും 13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 

Tags:    
News Summary - minister PA Muhammed Riyas got bail in pdpp case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.