കെ. വിദ്യക്കെതിരെ ആർ. ബിന്ദു; അപഭ്രംശം സംഭവിച്ചവർ ചെയ്യുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കാനാവില്ല

തിരുവനന്തപുരം: വ്യാജരേഖ കേസ് പ്രതിയും എസ്.എഫ്.ഐ മുൻ നേതാവുമായ കെ. വിദ്യക്കെതിരെ ഉന്നത വിഭ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഒന്നോ രണ്ടോ അപഭ്രംശങ്ങളായിട്ടുള്ള ആളുകൾ ചെയ്യുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നമ്മൾ ജീവിക്കുന്ന കാലത്ത് തെറ്റായ പ്രവണതകൾ വർധിച്ചു വരികയാണ്. അതിന് ശക്തമായ പ്രതിരോധം ആവശ്യമാണ്. സർട്ടിഫിക്കറ്റുകൾക്ക് ഹോളോഗ്രാം നൽകുന്ന കാര്യം പരിശോധിക്കുകയാണ്. ഇതിന് പണച്ചെലവ് കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അത്തരം നടപടികൾ അനിവാര്യമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Tags:    
News Summary - Minister R Bindu against K. Vidya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.