തൃശൂർ: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതനിരപേക്ഷതയിൽ മുന്നിൽ നിൽക്കുന്ന കേരളം ശാസ്ത്രബോധത്തിലും മാതൃകയാകണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശാസ്ത്ര സാഹിത്യ പരിഷത്തും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രാവബോധ വാരാഘോഷത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിരാഹിത്യവും ശാസ്ത്രവിരുദ്ധതയുമുള്ള സമൂഹത്തിന് പുരോഗതി പ്രാപിക്കാനാകില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ നീരാളിപ്പിടിത്തത്തിന് വിധേയരാകുന്ന ജനതയുടെ നിസ്സഹായതയുടെ കാഴ്ചയാണ് കേരളത്തിൽ. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തവരുടെ നിരക്ക് 65 ശതമാനമായി താഴ്ന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തിൽ കേരളത്തിലെ ആയുർദൈർഘ്യം 40 വയസ്സായിരുന്നു. തിരുവിതാംകൂറിൽ 60 വയസ്സ് തികച്ച രാജാക്കന്മാർ ആകെ മൂന്നുപേേര ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ ആരോഗ്യ സുരക്ഷ മാർഗങ്ങൾ അവലംബിച്ചതുവഴി ഇന്ന് കേരളീയരുടെ ശരാശരി ആയുസ്സ് 76 ആയി. അന്ധവിശ്വാസത്തിനും അനാചാരത്തിനും അഭ്യസ്ഥവിദ്യർ നാൾക്കുനാൾ അടിപ്പെടുന്ന വാർത്തകൾ വരുന്നത് ആശങ്കാജനകമാണെന്നും തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.