കോട്ടയം: കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയെന്ന പരാതിയിൽ എസ്.ഐക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും നടപടി. ഇതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
നേരത്തേ, മെഡിക്കൽ കോളജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിൽ എസ്.ഐ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. പരാതി നൽകി ഒരുദിവസത്തിനുശേഷമായിരുന്നു പൊലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. ഇത് ഏറെ വിമർശനങ്ങൾക്കും കാരണമായി.
ഇതിനിടെ, സുധി കെ. സത്യപാലനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. സുബിൻ മാത്യുവുമായുള്ള തർക്കത്തിനിടെയായിരുന്നു എസ്.ഐയുടെ അസഭ്യവർഷം. കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എൻ. നൈസാമാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലമായി പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ ആദ്യം എസ്.ഐയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.