കൊച്ചി: പട്ടികജാതി വകുപ്പിെൻറ ആലുവയിലെ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻററിലെ (പി.ഇ.ടി.സി) പരിശീനത്തിന് നിലവാരമില്ലെന്ന് അക്കൗണ്ടൻറ് ജനറൽ റിപ്പോർട്ട്. വകുപ്പിെൻറ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തിെൻറ ദുരവസ്ഥക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരപരീക്ഷകൾക്കും ജോലി അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾക്കും പരിശീലനം നൽകുന്ന കേന്ദ്രമാണിത്. 2016-17 മുതൽ 2018-19 വരെ പി.ഇ.ടി.സി 10 മുതൽ 12 വരെ ക്ലാസുകാർക്ക് കോഴ്സുകൾ നടത്തി.
മൂന്നുവർഷമായി ശരാശരി വിജയശതമാനം മോശമാണ്. പരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണവും വളരെ കുറവായിരുന്നു. സ്ഥാപനത്തിെൻറ ലക്ഷ്യവും നടപ്പാക്കുന്നതിെൻറ ഫലപ്രാപ്തിയും നിരീക്ഷിക്കാൻ പട്ടികജാതി വകുപ്പിൽ സംവിധാനമില്ല. സൂപ്പർവൈസറി പരിശോധനയുമില്ല. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർഷംതോറും വർധിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ വിദ്യാർഥികൾ പഠനം ഉപേക്ഷിെച്ചന്നായിരുന്നു അധികൃതരുടെ മറുപടി. പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപെടുത്താനും അധികൃതർ തയാറായില്ല.
പട്ടികജാതി വകുപ്പിെൻറ പട്ടികപ്രകാരം അനുവദിച്ച തൊഴിലധിഷ്ഠിത കോഴ്സുകളിൽ സ്റ്റെനോഗ്രഫി, ഡി.ടി.പി, േഡറ്റ എൻട്രി കോഴ്സുകൾ ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഡി.ടി.പി, േഡറ്റ എൻട്രി ഓപറേറ്റർ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾ നിർത്തലാക്കിയതായി പരിശോധനയിൽ വ്യക്തമായി. ഈ കോഴ്സുകൾ നടത്തുന്നതിന് മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ആവശ്യമാണ്.
തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചെങ്കിലും പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പരിഹാര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.