രണ്ട് ഡോസ് മയക്കുവെടി വെച്ചു; അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്

ചിന്നക്കനാൽ (ഇടുക്കി): ഇ​ടു​ക്കി​യി​ലെ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനംവകുപ്പിന്‍റെ ദൗത്യസംഘം ആനയെ പിടികൂടാനുള്ള ശ്രമത്തിന്‍റെ രണ്ടാം ദിവസത്തിലാണ് സിങ്കുകണ്ടം സിമന്‍റ് പാലത്തിന് സമീപം വെച്ച് അരിക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. പിന്നീട് രണ്ടാമത് ഡോസും വെടിവെച്ചു. മയങ്ങിത്തുടങ്ങിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വരുതിയിലാക്കുകയാണ്. 


ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ആനയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ. ആനയെ കൊണ്ടുപോകാനുള്ള വാഹനം സ്ഥലത്ത് സജ്ജമാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ആന മയങ്ങിവീഴുന്ന സ്ഥലത്തേക്ക് വഴിയൊരുക്കും. ആനയെ ധരിപ്പിക്കാനുള്ള ജി.പി.എസ് കോളറും തയാറാണ്. 


ഇന്ന് രാവിലെ തന്നെ ആനയെ സിമന്‍റ് പാലത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് ദൗത്യസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകളെ ഇറക്കുകകയും ചെയ്തു. തുടർന്നാണ് അനുയോജ്യമായ സാഹചര്യമെന്ന് വിലയിരുത്തി ആനയെ മയക്കുവെടി വെച്ചത്. 

ഇന്നലെ 150 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ദൗ​ത്യ​സേ​ന പ​ല​ സം​ഘ​ങ്ങ​ളാ​യി സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളോ​ടെ കൊ​മ്പ​നെ കു​ടു​ക്കാ​ൻ പു​ല​ർ​ച്ച​ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​മ്പ​ത്​ മ​ണി​ക്കൂ​ർ തി​ര​ഞ്ഞി​ട്ടും ആ​ന​യെ ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല. തു​ട​ർ​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു ​മ​ണി​യോ​ടെ ദൗ​ത്യം താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കുകയായിരുന്നു. പിന്നീട്, വൈ​കീ​ട്ട്​ ആ​റോ​ടെ ശ​ങ്ക​ര പാ​ണ്ഡ്യ​മേ​ട്ടി​ൽ ആ​ന​യെ ക​ണ്ടെ​ത്തി.

Tags:    
News Summary - mission arikkomban updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.