കോഴിക്കോട്: വലിയങ്ങാടി കണ്ടെയ്ൻമെൻറ് സോണായി മാറിയതോടെ മിഠായിതെരുവ് അടഞ്ഞുകിടക്കും. വലിയങ്ങാടി വാർഡിലുൾപ്പെടുന്ന കോടതി റോഡിെൻറ വടക്കുഭാഗത്തെ കോടതി സമുച്ചയങ്ങൾ, കോർപറേഷൻ ഒാഫിസ്, ഫയർ സ്റ്റേഷൻ, ആകാശവാണി നിലയം എന്നിവക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇൗ സ്ഥാപനങ്ങളെ സോണിൽനിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു.
അതേസമയം, വാർഡിലെ എസ്.എം സ്ട്രീറ്റ് ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങൾ കെണ്ടയ്ൻമെൻറ് സോണായിരിക്കും. ഭക്ഷ്യ, അവശ്യവസ്തു വിപണനം, മറ്റ് അവശ്യസർവിസുകൾ എന്നിവക്ക് നിരോധനം ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മറ്റ് കണ്ടെയ്ൻമെൻറ് സോണുകൾ
മരുതോങ്കര പഞ്ചായത്ത്: മുഴുവൻ വാർഡുകളും
പയ്യോളി മുനിസിപ്പാലിറ്റി: വാർഡ് 2,30,32,33,34,35,36.
ചാത്തമംഗലം പഞ്ചായത്ത്: വാർഡ് ആറ് -പരതപ്പൊയിൽ, ഏഴ് -ഏരിമല.
കോഴിക്കോട് കോർപറേഷൻ വാർഡ് 61 -വലിയങ്ങാടി, 62 -മൂന്നാലിങ്ങൽ.
കുന്നുമ്മൽ പഞ്ചായത്ത്: വാർഡ് ഒന്ന് -പാതിരിപ്പറ്റ വെസ്റ്റ്, രണ്ട് -പാതിരിപ്പറ്റ ഇൗസ്റ്റ്,
മൂന്ന് -പിലാച്ചേരി, ഒമ്പത് -കക്കട്ടിൽ സൗത്ത്, 11 -കക്കട്ടിൽ നോർത്ത്,
12 -ഒതയോത്ത്്, 13 -കുണ്ടുകടവ്.
ഫറോക്ക് മുനിസിപ്പാലിറ്റി: വാർഡ് 15 -കള്ളിക്കൂടം.
ചെറുവണ്ണൂർ പഞ്ചായത്ത്: വാർഡ് ഏഴ് -അയോൾപടി.
കുറ്റ്യാടി പഞ്ചായത്ത്: വാർഡ് നാല് -പൂളത്തറ, അഞ്ച് -കുറ്റ്യാടി, ആറ് -കമ്മനത്താഴം.
ഒാമശ്ശേരി പഞ്ചായത്ത്: വാർഡ് ആറ് -ഒാമശ്ശേരി ഇൗസ്റ്റ്, 15 -പുത്തൂർ, 17 -മാങ്ങാട് ഇൗസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.