തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും വെൽെഫയർ പാർട്ടിയും തമ്മിലുണ്ടാക്കിയ നീക്കുപോക്കിനെ വിമർശിച്ച എ.എൻ. ഷംസീറിനെതിരെ പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന ആയുധമാക്കി എം.കെ. മുനീർ. നിയമസഭയിൽ ബജറ്റ് ചർച്ചയിലാണ് വെൽഫെയർ പാർട്ടിയുമായുള്ള ധാരണ ഷംസീർ ഉന്നയിച്ചത്. സഖ്യത്തിലൂടെ മുസ്ലിം ലീഗ് നില ഭദ്രമാക്കിയപ്പോൾ കോൺഗ്രസ് ഒലിച്ചുപോയെന്ന് ഷംസീർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരെ നിലപാടെടുത്ത മുനീറിെൻറ ശബ്ദത്തിന് പാർട്ടിയിൽ വിലയില്ലാതായെന്നും ഷംസീർ പറഞ്ഞതോടെ മറുചോദ്യവുമായി മുനീർ എഴുന്നേറ്റു.
മുമ്പ് തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിട്ടുണ്ടെന്ന് സഭ ടി.വി ഇൻറർവ്യൂവിൽ മുതിർന്ന പാർട്ടി നേതാവ് പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയത് ഷംസീറിെൻറ ശ്രദ്ധയിൽപെട്ടില്ലേ എന്ന് മുനീർ ചോദിച്ചു. കോൺഗ്രസ് എന്ന പൊതുശത്രുവിനെ നേരിടുന്നതിെൻറ ഭാഗമായാണ് ജമാഅത്തുമായി സഹകരിച്ചതെന്നാണ് പാലോളി പറഞ്ഞതെന്നും മുനീർ ചൂണ്ടിക്കാട്ടി. എന്നാൽ ജമാഅത്തെ ഇസ്ലാമി ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകും എന്നാണ് പാലോളി പറഞ്ഞതെന്ന് ഷംസീർ വാദിച്ചു. കോൺഗ്രസിെൻറ ഹൈക്കമാൻഡായി കുഞ്ഞാലിക്കുട്ടിയും ലീഗും മാറിയെന്നും ഷംസീർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.