കോഴിക്കോട്: സൗദി അറേബ്യയിലേക്ക് യാത്രാവിലക്ക് വന്നതിനെ തുടർന്ന് ദുബൈയിലും കുവൈത്തിലും കുടുങ്ങിക്കിടക്കുന്നവർ എംബസികൾ താമസവും ഭക്ഷണവും ഉറപ്പുവരുത്തുകയോ നാട്ടിൽ തിരികെ എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകി.
കോവിഡ് വ്യാപനം മൂലം സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ദുബൈ, കുവൈറ്റ് വഴിയാണ് ആണ് സൗദിയിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ സൗദിയിലേക്ക് പുറപ്പെട്ടവരാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.