കോഴിക്കോട്: സൗത്തിൽ നിൽക്കണോ പോണോ എന്ന എം.കെ. മുനീറിെൻറ കൺഫ്യൂഷൻ അവസാന ലാപ്പിൽ. ഏറ്റവുമൊടുവിൽ സൗത്ത് നിയോജകമണ്ഡലത്തിൽതന്നെ മത്സരിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം എത്തിനിൽക്കുന്നത്. കൊടുവള്ളിയിലേക്ക് പോകാൻ മോഹമുദിച്ചത് വലിയ തലവേദനയായി. തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ് കൊടുവള്ളിയിലെ ലീഗ് രാഷ്ട്രീയത്തിന്. മണ്ഡലം കമ്മിറ്റി പ്രാദേശികവാദം കടുപ്പിച്ചുകൊണ്ടിരിക്കുന്നു. മുനീർ കൊടുവള്ളിയിലേക്ക് വരുമെന്ന് സൂചന കിട്ടുേമ്പാഴേക്ക് അവിടെ വെടിപൊട്ടുന്നു. ഏറ്റവുമൊടുവിൽ മണ്ഡലം കമ്മിറ്റിക്കാർ നേരെ പാണക്കാട്ടെത്തി െകാടുവള്ളിയിൽ പ്രാദേശിക സ്ഥാനാർഥിതന്നെ വേണമെന്ന് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.
കോഴിേക്കാട് സൗത്ത് മണ്ഡലം കമ്മിറ്റിക്കാരാണെങ്കിൽ മുനീർ മണ്ഡലം വിടുന്നതിനെതിരെ കലിപ്പിലാണ്. അദ്ദേഹം ഇവിടെ തന്നെ മത്സരിക്കണമെന്നാണ് അവരുടെ ആവശ്യം. മുനീർ മണ്ഡലം വിടുന്നതിനെക്കാർ അവരെ രോഷാകുലരാക്കിയത് പകരക്കാരനായി തങ്ങൾക്ക് താൽപര്യമില്ലാത്ത ചിലരുടെ പേരുകൾ മുനീർ സൗത്തിലേക്ക് ശിപാർശ ചെയ്തതിലാണ്. രണ്ട് യൂത്ത് ലീഗുകാരെയും ഒരു വനിതയെയുമാണ് ശിപാർശ ചെയ്തതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പരാതി. ഇത് സൗത്ത് കമ്മിറ്റിയിൽ വലിയ കോലാഹലത്തിനും ഇടയാക്കി.
നല്ല നാളെയുടെ കോഴിക്കോട്ടുകാരനെന്നൊക്കെ പറഞ്ഞ് നഗര മണ്ഡലത്തിെൻറ വോട്ട് വാങ്ങിയയാൾക്കിതെന്തുപറ്റി എന്നാണ് അണികളുടെ ചോദ്യം. 2011ലും 16ലും ഇവിടെ യു.ഡി.എഫ് ജയിച്ചത് മുനീറായതുകൊണ്ടാണ് എന്നാണ് പൊതുവിലയിരുത്തൽ. ഘടകകക്ഷികളും മുനീർ സൗത്തിൽ തന്നെ മത്സരിക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. സൗത്തിൽ മുനീർതന്നെ മത്സരിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പെങ്കടുത്ത മണ്ഡലം കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചതുമാണ്. അതിനിടയിലായിരുന്നു ചാഞ്ചല്യവും ചാഞ്ചാട്ടവും.
സൗത്തിനെ കുറിച്ച് അത്ര ആത്മവിശ്വാസം മുനീറിന് കുറഞ്ഞത് തദ്ദേശ തെരഞ്ഞെടുപ്പോെടയാണ്. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിൽ വൻേതാതിൽ വോട്ടുചോർച്ചയും വാർഡ് നഷ്ടവുമുണ്ടായി. അതിനിടയിൽ നേതാക്കളിൽ ചിലർ മുനീറിനെ തോൽവിസൂചനകൾ നൽകി കൺഫ്യൂഷനാക്കി. സൗത്ത് കിട്ടിയാൽ തരക്കേടില്ലെന്ന മോഹമുള്ളവർ മുനീറിനെ കൊടുവള്ളിയിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയാക്കി രംഗത്തിറക്കാനും നോക്കി.
കൊടുവള്ളിയിൽ സീറ്റ് കിട്ടാൻ ജില്ല ലീഗ് സെക്രട്ടറി എം.എ. റസാഖ് മാസ്റ്ററും മുൻ എം.എൽ.എ വി.എം. ഉമ്മർമാസ്റ്ററും കടുത്ത 'മത്സര'ത്തിലാണ്. ഇവരിൽ ആരു മത്സരിച്ചാലും പാർട്ടിയിൽ അടിയൊഴുക്കുണ്ടാവുമെന്ന സൂചനകളാണ് ഒത്തുതീർപ്പ് സ്ഥാനാർഥിയായി മുനീറിനെ കൊടുവള്ളിയിലിറക്കാൻ പാർട്ടിയെയും ചിന്തിപ്പിച്ചത്. അേതസമയം, അത്ര സുരക്ഷിതമല്ല കൊടുവള്ളി എന്ന പേടി പാർട്ടിക്കുമുണ്ട്. 2006ലെയും 2016ലെയും തോൽവികൾ ലീഗിന് വലിയ മാനക്കേടുണ്ടാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.