ന്യൂഡല്‍ഹി: സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ ഹസന് കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതലയില്‍ തുടരുമെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.വി.എം. സുധീരന് രാജിെവച്ചതിനെ തുടര്‍ന്ന് എം.എം. ഹസന് ചുമതല നൽകിയത് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലയളവിലേക്കാണെന്നും എ.െഎ.സി.സിയുടെ തീരുമാനമാണ് അതെന്നും മുകുൾ വാസ്നിക് പറഞ്ഞു.
മാർച്ച് 25നാണ് എം.എം. ഹസന് ചുമതല നൽകിയത്. എന്നാൽ, മലപ്പുറം തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പുതിയൊരാൾക്കു വേണ്ടിയുള്ള അന്വേഷണങ്ങൾ നേതൃതലത്തിൽ നടന്നു. രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളായ ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുമായും ഡി.സി.സി പ്രസിഡൻറുമാരുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.സംഘടന തെരഞ്ഞെടുപ്പു നടക്കുന്നതിനിടയിൽ മറ്റൊരു താൽക്കാലിക പ്രസിഡൻറിനെ വെക്കുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
യു.ഡി.എഫ് യോഗം നടക്കുന്നതിനിടെ മുകുള്‍ വാസ്നിക് തന്നെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന് എന്നിവരെ ടെലിഫോണില്‍ വിളിച്ച് എ.ഐ.സി.സി തീരുമാനം അറിയിച്ചു. ഇതിനുശേഷം എം.എം. ഹസനെയും ഫോണില്‍ വിളിച്ചു.
എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് കെ.പി.സി.സി പ്രസിഡൻറിനെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത് സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന നാലാം ഘട്ടത്തിലാണ്. അതുവരെ ഹസന് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.