ഏലപ്പാറ(ഇടുക്കി): നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച നടൻ മോഹൻലാലിനെയും സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥലങ്ങളാണെന്ന് പറഞ്ഞ ബി.െജ.പി എം.എൽ.എ ഒ.രാജഗോപാലിനെയും പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. കൈയിൽ കള്ളപ്പണം ഉണ്ടായിരിക്കാമെന്നും ഇത് മറയ്ക്കാനാണ് മോഹൻലാൽ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്നും മണി പറഞ്ഞു. പ്രായത്തിെറ പ്രശ്നമാണ് ഒ. രാജഗോപാലിന്,തലക്ക് സുഖമില്ല. രാജഗോപാലിനെ വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായതിന് ശേഷം ഏലപ്പാറയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എം മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.