പാലാ: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടെ മാണി സി. കാപ്പനെ വിമർശിച്ച് മന്ത്രി എം.എം. മണി. എൽ.ഡി.എഫിൽ സീറ്റ് ചർച്ച തുടങ്ങും മുേമ്പ ചിലർ നിലപാട് പ്രഖ്യാപിച്ചത് നല്ലതല്ല. പാലാ സീറ്റിെൻറ കാര്യത്തിൽ ആരും അവകാശവാദം ഉന്നയിക്കേണ്ട. കൃത്യമായ നിലപാടെടുക്കാൻ മുന്നണിക്ക് സാധിക്കുമെന്നും എം.എം. മണി പറഞ്ഞു.
ജോസ് കെ. മാണിയും കൂട്ടരും എൽ.ഡി.എഫിലേക്ക് വന്നു. അവിെടന്ന് പുറത്താക്കിയിട്ടാണ് വന്നത്. എൽ.ഡി.എഫ് സ്വീകരിച്ചു. അതിന് അപസ്വരം ഉണ്ടാക്കുന്നത് നന്നല്ല. എൽ.ഡി.എഫ് ആരെയും പുറത്താക്കില്ല. എൽ.ഡി.എഫ് ആർക്കും എതിരല്ല. എൽ.ഡി.എഫ് നേതൃത്വത്തിൽ തുടർഭരണം വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി ഫൗണ്ടേഷൻ േനതൃത്വത്തിൽ 88ാം ജന്മദിനത്തില്‍ നടത്തിയ 'ഹൃദയത്തിൽ മാണി സാർ' എന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.