എസ്. രാജേന്ദ്രന്‍റേത് അസംബന്ധവും പോക്രിത്തരവും -എം.എം. മണി

തൊടുപുഴ: നോട്ടീസ് കൊടുത്തതിന് പിന്നിൽ താനാണെന്ന് എസ്. രാജേന്ദ്രൻ പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് സി.പി.എം നേതാവ് എം.എം മണി. അത് തന്‍റെ പണിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു.

പഴയ എം.എൽ.എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് അവരാണ് പരിശോധിക്കുക. കുടിക്കുന്ന വെള്ളത്തിൽ മോശം പണി കാണിച്ചയാളാണ് രാജേന്ദ്രൻ. രാജേന്ദ്രൻ പാർട്ടിയിലില്ലെന്ന് കരുതി ഇങ്ങനെ പ്രവർത്തിക്കുന്നതൊന്നും എം.എം. മണിയുടെ പണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - MM Mani reaction to S Rajendran Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.