കട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത ് പരിധിയിൽനിന്ന് സമാഹരിച്ച തുക കുറഞ്ഞെന്നാരോപിച്ച് വൈദ്യുതി മന്ത്രി എം.എം. മണിയുടെ ശകാരം. ജോയ്സ് ജോർജ് എം.പിയും കലക്ടർ കെ. ജീവൻ ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമർശിച്ചത്. ‘‘ആരുടെയും കുടുംബസ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്.
എെൻറയും കലക്ടറുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. കൂടുതൽ തുക കൃത്യമായി കലക്ടറേറ്റിൽ ഏൽപിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല’’ -മണി പറഞ്ഞു. കട്ടപ്പന ബ്ലോക്ക് -രണ്ട് ലക്ഷം, അയ്യപ്പൻകോവിൽ പഞ്ചായത്ത് -രണ്ടരലക്ഷം, ഉപ്പുതറ -മൂന്ന് ലക്ഷം, കാഞ്ചിയാർ -5.31 ലക്ഷം, ചക്കുപള്ളം -15 ലക്ഷം, ഇരട്ടയാർ -ഒരുലക്ഷം, വണ്ടൻമേട് -ഒരുലക്ഷം എന്നിങ്ങനെയാണ് തുക നൽകിയത്. വിവിധ സംഘടനകളും വകുപ്പുകളും സ്ഥാപനങ്ങളും സംഭാവന നൽകിയതടക്കം46.17ലക്ഷമാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.