പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോവാദി സാ ന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാല്‍, മറ്റ് ജില്ലകളിലേക്ക് ഇവരുടെ പ ്രവര്‍ത്തനമേഖല വ്യാപിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ല. മാവോവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന പാക്കേജ് അ നുസരിച്ച് സംസ്ഥാനത്ത് ഇതുവരെ ആരും കീഴടങ്ങിയിട്ടില്ല. കേരളത്തിലെ മാവോവാദി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സംസ് ഥാനത്തിന് പുറത്തുള്ളവരാണെന്നതാണ് കീഴടങ്ങല്‍ ഉണ്ടാകാത്തതിന് പ്രധാനകാരണം.
കീഴടങ്ങുന്ന മാവോവാദി പ്രവ ര്‍ത്തകര്‍ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതും മാധ്യമങ്ങളിലൂടെ കീഴടങ്ങലിനെ കുറിച്ച് സ്വമേധയാ പരസ്യപ ്രസ്താവന നടത്തണമെന്നതും മറ്റ് മാവോവാദികള്‍ക്ക് അവരോട് വെറുപ്പുണ്ടാകാന്‍ കാരണമാകും എന്നതാണ് മറ്റൊരു കാരണം. ന ിലവിലെ കേസുകളില്‍ നിന്ന് ഇവര്‍ക്ക് മുക്തരാകാന്‍ കഴിയുമോ എന്ന ആശങ്കയും കീഴടങ്ങലിന് തടസ്സമാണ്. ഈ സര്‍ക്കാര്‍ അ ധികാരത്തില്‍ വന്ന ശേഷം മാവോവാദി പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാളയാര്‍ കേസ് അന്വേഷണത്തിെൻറ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിയില് നിന്നും കേസിലുണ്ടായ വീഴ്ച സംബന്ധിച്ച് വിശദീകരണം തേടിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. സി.ഐക്കെതിരെയ ും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. െപാലീസിെൻറയും പ്രോസിക്യൂഷെൻറയും ഭാഗത്ത് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ടി.എ. അഹമ്മദ് കബീര്‍, കെ.എം. ഷാജി, പാറയ്ക്കല്‍ അബ്ദുല്ല, എം.കെ. മുനീര്‍ എന്നിവർക്ക് മറുപടി നൽകി.
എയ്ഡഡ് കോളജ് സംവരണം: സുപ്രീംകോടതിയിൽ എസ്.എൽ.പി ഫയൽ ചെയ്തു -മുഖ്യമന്ത്രി
തിരുവനന്തപുരം: എയ്ഡഡ് കോളജ് അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ സംവരണം ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എസ്.എൽ.പി (സ്‌പെഷല്‍ ലീവ് പെറ്റീഷന്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്തിമവിധി വന്നശേഷമേ അനന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. സാമൂഹികനീതി ഉറപ്പാക്കാന്‍ സംവരണം തുടരേണ്ടത് അത്യാവശ്യമാണ്. എയ്ഡഡ്, സ്വകാര്യമേഖലകളില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും ഇവരുടെ നിയമനാധികാരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് സര്‍ക്കാര്‍ എയ്ഡഡ് എന്നാക്കി മാറ്റണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയ്ഡഡ് കോളജുകളില്‍ ഭിന്നശേഷിക്കാർക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍വകലാശാല സ്റ്റാറ്റ്യൂട്ടുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. സാമൂഹികനീതി വകുപ്പിെൻറ ഉത്തരവിന് അനുസൃതമായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ഏർപ്പെടുത്താന്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. സ്വരാജ്, എ.പി. അനില്‍കുമാര്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
മാവേലി സ്റ്റോറുകളില്ലാതെ 18 പഞ്ചായത്തുകൾ
സംസ്ഥാനത്ത് 18 പഞ്ചായത്തുകളില്‍ നിലവില്‍ മാവേലി സ്റ്റോറുകളില്ലെന്ന് മന്ത്രി പി. തിലോത്തമന്‍. അനുയോജ്യമായ കെട്ടിടസൗകര്യം ലഭ്യമാക്കുന്നതിന് പഞ്ചായത്തുകളില്‍ നിന്നുണ്ടാകുന്ന കാലതാമസമാണ് കാരണമെന്ന് ഇ.കെ. വിജയന്‍, ഇ.ടി. ടൈസണ്‍, ഇ.എസ്. ബിജിമോള്‍, മുഹമ്മദ് മുഹ്‌സിന്‍ എന്നിവർക്ക് മറുപടി നൽകി.
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നുണ്ട്. സെപ്റ്റംബര്‍ വരെ 70.43 ലക്ഷം രൂപ പിഴ ഈടാക്കി. 4,24,171 കുടുംബങ്ങളെ അനര്‍ഹരാണെന്ന് കണ്ടെത്തി പട്ടികയില്‍ നിന്നും നീക്കി. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ പട്ടിക തയാറാക്കിയതില്‍ 58712 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 32,137 കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ നിന്നും ഒഴിവാക്കി. ഈ സര്‍ക്കാറിെൻറ കാലത്ത് കുറ്റകൃത്യങ്ങള്‍ നടത്തിയ 12,515 റേഷന്‍കടകള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 662 റേഷന്‍കടകളുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായും 30 എണ്ണത്തിെൻറ ലൈസന്‍സ് സ്ഥിരമായും റദ്ദാക്കി.സ്‌കൂളുകളില്‍ സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും കലാപഠനം സാധ്യമാക്കുന്നതിന് കലാകായിക സാംസ്‌കാരിക പാര്‍ക്ക് ആരംഭിക്കുമെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും എം.ഉമ്മറിനെ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
തീരദേശത്ത് കടലാക്രമണഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതമേഖലയിലേക്ക് മാറ്റിപ്പാര്പ്പിക്കുന്നതിെൻറ ഭാഗമായി 2016-17, 2017-18 വര്‍ഷങ്ങളിലായി നടപ്പാക്കിയ പദ്ധതികളില്‍ 1798 പേര്‍ക്ക് സ്ഥലം വാങ്ങി വീട് െവക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1261 പേര്‍ മാത്രമാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് ഭവനനിര്‍മാണം ആരംഭിച്ചെതന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വിഴിഞ്ഞത്ത് സീഫുഡ് റസ്റ്റാറൻറ് ആരംഭിക്കും. ഓഖി പുനരധിവാസ ഫണ്ടില്‍നിന്ന് ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍: കേരളത്തിെൻറ ആശങ്കകള്‍ ഉന്നയിച്ചു -മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധമായ കേരളത്തിെൻറ ആശങ്കകള്‍ മൂന്നംഗ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് മുന്നിലും കേന്ദ്രസര്‍ക്കാറിെൻറ ജലശക്തി മന്ത്രാലയം മുമ്പാകെയും ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി. ഡാം സുരക്ഷ സംബന്ധിച്ച് അനാവശ്യഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിലേക്കു പോകേണ്ടതില്ല. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം നിലവിലില്ല.
പറമ്പിക്കുളം-ആളിയാര്‍ കരാറനുസരിച്ച് 30 വര്‍ഷത്തില്‍ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യണമെന്നാണ്. 1988ല്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങി. ഉദ്യോഗസ്ഥതലത്തിലും മന്ത്രി തലത്തിലും മുഖ്യമന്ത്രി തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും അധികജലം പങ്കുെവക്കുന്നതുള്പ്പെടെ വിഷയങ്ങളില്‍ ധാരണയാകാത്തതിനാല്‍ പുനരവലോകനം യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കരാര്‍ പുനരവലോകനവുമായി സഹകരിക്കാമെന്ന് സമ്മതിക്കുകയും ഇരു സംസ്ഥാനങ്ങളിലെയും വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
സംയുക്ത കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഇ.എസ്. ബിജിമോള്‍, ബി.ഡി. ദേവസ്സി, കെ. സുരേഷ്‌കുറുപ്പ്, ഡോ. എന്‍. ജയരാജ്, പി.സി. ജോര്‍ജ്, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.