ചെറുതോണി: മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്തതിനെ തുടർന്ന് 100 അടി ഉയരമുള്ള ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ഒടുവിൽ റേഞ്ച് ലഭിച്ചതോടെയാണ് ടവറിന് മുകളിൽനിന്ന് ഇറങ്ങിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴയിലാണ് സംഭവം. ബി.എസ്.എൻ.എൽ കമ്പനിയുടെ ടവറിന്‍റെ മുകളിലാണ് മൈലപ്പുഴ ആറ്റുപുറത്ത് ജെറിൻ (29) കയറിയത്. നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ സംഭവത്തിൽ റേഞ്ച് ലഭിച്ചതിന് ശേഷമാണ് താഴെയിറങ്ങിയത്. നാല് ദിവസമായി ഇവിടെ മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കുന്നില്ലായിരുന്നു.
വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ഇതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെ അസ്വസ്ഥനായ യുവാവ് ടവറിന് മുകളിൽക്കയറി ഭീഷണി മുഴക്കുകയായിരുന്നു. ഒടുവിൽ റേഞ്ച് ലഭിച്ചതോടെയാണ് താഴെയിറങ്ങിയത്. വിവരമറിഞ്ഞ് കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആദിവാസി മേഖലയായ ഇവിടെ ബി.എസ്.എൻ.എല്ലിന് മാത്രമാണ് റേഞ്ച് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മൊബൈൽ റേഞ്ചിന് പ്രശ്നം അനുഭവിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.