തിരുവനന്തപുരം: നിപ പ്രതിരോധത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രോഗ വ്യാപനം തടയുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയത്. ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളജിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിപയെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാവില്ല. നിലവിൽ ആശങ്കക്ക് വകയില്ല. ജില്ലയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സജ്ജരാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിപയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു.
അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. നിപ പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ കോഴിക്കോട് ഇന്ന് യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.