ആലപ്പുഴ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എൻ.സി.പി ആരംഭിച്ചതായി ലക്ഷദ്വീപ് എം.പിയും ചീഫ് വിപ്പുമായ മുഹമ്മദ് ഫൈസൽ. പാർലമെൻറിന് അകത്തും പുറത്തും ഈ ഐക്യം സാധിച്ചാൽ ബി.ജെ.പി ഉറപ്പായും തകരും. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് കാണിച്ച വിവേകം ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കാട്ടിയിരുന്നെങ്കിൽ അവിടെ ചിത്രം മാറുമായിരുന്നു. ലക്ഷദ്വീപിനെ പഴം പച്ചക്കറി ഉൽപാദനത്തിെൻറ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.