തൃശൂർ: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെ ചിലർ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. 'അവൻ തെറ്റായ വഴിക്ക് പോയെന്ന് കരുതി അവനെ തള്ളിക്കളയാനില്ല. കൂടെ ഞങ്ങൾ ഉണ്ടാവും. പെൺകുട്ടിക്ക് സംഭവിച്ച കാര്യത്തിൽ ദുഃഖമുണ്ട്. മകനാണോ അത് ചെയ്തതെന്നറിയില്ല. മർദനമേറ്റ പെൺകുട്ടിയുടെ ചിത്രം വേദനിപ്പിക്കുന്നതാണ്. അവനാണ് ചെയ്തതെങ്കിൽ ആ കാര്യത്തിൽ പിന്തുണക്കില്ല -ജോസഫ് പറഞ്ഞു.
കൊച്ചിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കഴിഞ്ഞദിവസമാണ് പൊലീസ് പിടികൂടിയത്. കൊച്ചിയിൽ ഫ്ലാറ്റ് എടുത്തത് സത്യമാകാം. എന്നാൽ, ആഢംബര ജീവിതത്തിനുള്ള സാമ്പത്തികം അവനില്ല. അറബിയുടെ വീട്ടിൽ ഡ്രൈവറായാണ് മാർട്ടിൻ പോയത്. ഒന്നര വർഷത്തോളം അവിടെ ഉണ്ടായിരുന്നു. പിന്നീട് മടങ്ങിയെത്തി. അടുത്ത കാലത്തായി ട്രേഡിങ് രംഗത്തു പ്രവർത്തിക്കുകയാണ്. മുണ്ടൂർ സ്വദേശിയായ ഒരാളാണ് അവനെ ചതിച്ചത്. ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപ മാർട്ടിൻ ഇയാൾക്ക് നൽകി. ഇതിലൂടെ ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്- ജോസഫ് പറഞ്ഞു.
അതിനിടെ, മാർട്ടിൻ കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ലാറ്റിെൻറ ഉടമയായ യുവതിയെ മർദിച്ചതായി പൊലീസിൽ പരാതി ലഭിച്ചു. മേയ് 31 മുതൽ ജൂണ്‍ എട്ടു വരെ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാെട്ട ഫ്ലാറ്റിലായിരുന്നു. യുവതിയുടെ സുഹൃത്തിനൊപ്പം ഫ്ലാറ്റില്‍ എത്തിയ മാര്ട്ടിൻ ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്ന യുവതിയെ മർദിച്ച് പുറത്തേക്ക് തള്ളി. ഭയപ്പെട്ട യുവതി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങി. പരാതിയില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.