കള്ളപ്പണം: ചോദ്യംചെയ്യലിന്​ വിധേയനായ കെ. സുരേന്ദ്രന്​ ബി.ജെ.പിക്കാരുടെ ഹാരാർപ്പണവും മുദ്രാവാക്യവും

തൃശൂർ: കള്ളപ്പണക്കേസിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യലിന്​ വിധേയനായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ​ മുദ്രാവാക്യം വിളിച്ചും ഹാരാർപ്പണം നടത്തിയും ബി.ജെ.പി പ്രവർത്തകരുടെ സ്വീകരണം. പൊലീസ് ക്ലബിൽ അന്വേഷണ ഉദ്യോഗസ്ഥരായ എം.ജെ. സോജൻ, വി.കെ. രാജു, ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. പ്രതിഷേധങ്ങൾ പ്രതീക്ഷിച്ച് എല്ലാവിധ സജ്ജീകരണങ്ങളും കനത്തസുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു.

ക്ലബ്​ പരിസരത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും പിന്നീട്​ മാധ്യമ പ്രതിനിധികൾക്ക്​ അനുമതി നൽകി. എന്നാൽ, ബി.ജെ.പി പ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ഹൈറോഡിൽ തടഞ്ഞു. ഇക്കണ്ടവാരിയർ റോഡിൽ നിന്ന് ഹൈറോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും ബാരിക്കേഡ് ​െവച്ച് തടഞ്ഞിരുന്നു. രാവിലെ ഒമ്പതരയോടെ തന്നെ ഇതിലെയുള്ള പ്രവേശനം നിരോധിച്ചിരുന്നു. അമ്പതിലേറെ പൊലീസുകാരെയാണ് സ്ഥലത്ത് നിയോഗിച്ചിരുന്നത്. ഈസ്​റ്റ്​ പൊലീസ്, ട്രാഫിക്, വനിത പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളി​െല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.

ബി.ജെ.പി സംസ്ഥാന, ജില്ല നേതാക്കൾക്ക് പുറമേ മണ്ഡലം പ്രസിഡൻറുമാർ, മോർച്ച ഭാരവാഹികൾ എന്നിവരടക്കം നിരവധി പ്രവർത്തകർ ഹൈറോഡിലും പരിസരത്തും എത്തിയിരുന്നു. സുരേന്ദ്രനൊപ്പം സംസ്ഥാന വൈസ് പ്രസിഡൻറ്​ എം.എസ്. സമ്പൂർണ, ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്‌കുമാർ എന്നിവരെയും പൊലീസ് ക്ലബിൽ പ്രവേശിപ്പിച്ചിരുന്നു. പുറത്തിറങ്ങിയ സുരേന്ദ്രനെ മുദ്രാവാക്യം വിളിച്ചും ഹാരാർപ്പണം നടത്തിയുമാണ് പ്രവർത്തകർ എതിരേറ്റത്.

Tags:    
News Summary - Money laundering case: BJP state president K. Surendran interrogated under heavy security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.