തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഈമാസം 30ലേക്ക് മാറ്റി. പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകനും അബ്കാരിയുമായ ധർമരാജനും സുനിൽ നായിക്കും വാഹനം ആവശ്യപ്പെട്ട് ധർമരാജെൻറ ഡ്രൈവർ ഷംജീറും നൽകിയ ഹരജികളാണ് മാറ്റിയത്. കേസിൽ ബുധനാഴ്ച വാദം തുടങ്ങേണ്ടതായിരുന്നു. ആവശ്യത്തെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പണം വിട്ടുകൊടുക്കരുതെന്നും അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്നാണ് പറയുന്നതെങ്കിലും ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കിയിട്ടില്ല. ഇതിന് കൂടുതൽ സമയം വേണമെന്ന് ധർമരാജെൻറ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
പണം ബി.ജെ.പിയുടേതാണെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിന് എത്തിച്ചതാണെന്നും കുഴൽപണക്കടത്തിലെ ഇടനിലക്കാരനാണ് ധർമരാജനെന്നുമാണ് അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട്. ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തക്ക് നൽകാനാണ് പണം കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയിൽ മൂന്നേകാൽ കോടി തേൻറതും 25 ലക്ഷം സുനിൽ നായിക്കിേൻറതുമാണെന്നാണ് ധർമരാജൻ പറയുന്നത്.
കുഴൽപണക്കേസിൽ അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈകോടതിയിൽ
കൊച്ചി: ബി.ജെഴപി കുഴൽപണക്കേസിൽ അന്വേഷണം തുടങ്ങിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. േമയ് 25നാണ് കേസ് രജിസ്റ്റർ െചയ്തത്.
കേരള പൊലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം തുടങ്ങിയത്. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ളതിനാൽ വിശദ സത്യവാങ്മൂലത്തിന് കൂടുതൽ സമയം വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപണം ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ കൊടകരയിൽ ഒരുസംഘം തട്ടിയെടുത്ത സംഭവം കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ ഹരജിയിലാണ് ഇ.ഡിയുടെ വിശദീകരണം. ഇ.ഡിയുടെ ആവശ്യം അനുവദിച്ച ജസ്റ്റിസ് അശോക് മേനോൻ ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.