കോട്ടയം: പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മോൻസ് ജോസഫ് എം.എൽ.എ. ബിഷപ് സഭയുടെ തലവൻ എന്ന നിലക്ക് വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യമായി കണ്ടാൽ മതി. ബിഷപ് പറഞ്ഞതിെൻറ അന്തസ്സത്ത ഉൾക്കൊണ്ട് തിരുത്തൽ ഉണ്ടാകണം. സമൂഹത്തിന് മാതൃകപരമായ തിരുത്തലാണ് വേണ്ടത്. അത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നായാലും പ്രതിപക്ഷ നേതാവിെൻറ ഭാഗത്തുനിന്നായാലും ഉണ്ടാകണം.
സത്യസന്ധമായ സഭാപിതാക്കന്മാരുടെ നിലപാടുകളെ ആ രീതിയിൽ കാണണം. അല്ലാത്തപക്ഷം അതിനോട് വിയോജിപ്പ് അറിയിക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാ മതങ്ങളുെടയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നത്. വിവാദം ആകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും മോൻസ് പറഞ്ഞു. ബിഷപ് കല്ലറങ്ങാട്ടിന് പിന്തുണയുമായി എസ്.എം.വൈ.എം-കെ.സി.വൈ.എം പാലായിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.