കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചെന്ന് വാർത്തകൾ. ഭാര്യയുടെ ചികിത്സ ആവശ്യത്തിന് പോകുകയാണെന്ന വാർത്തയാണ് വ്യാഴാഴ്ച പുറത്തുവന്നത്. എന്നാൽ, അവധിയിൽ പ്രവേശിച്ചിട്ടില്ലെന്നും ഓഫിസിൽ സ്ഥിരമായി എത്തുന്നുവെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. ഒഡിഷ പബ്ലിക് സർവിസ് കമീഷെൻറ ക്ഷണപ്രകാരം അവിടുത്തെ അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഇൻറർവ്യൂവിൽ ഒക്ടോബർ ഒന്ന്, നാല് തീയതികളിൽ പങ്കെടുക്കും. കട്ടക്കിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാനാണ് കൊച്ചിയിൽനിന്ന് തിരിക്കുന്നത്. മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ ഉടലെടുത്ത വിവാദങ്ങളിൽ മുൻ ഡി.ജി.പികൂടിയായ ലോക്നാഥ് ബെഹ്റയുടെ പേരും ഉയർന്നുവന്നിരുന്നു. മോൻസണിെൻറ വീട് സന്ദർശിക്കുകയും അയാൾക്കൊപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്. മോന്‍സണിെൻറ വീടിന് സുരക്ഷ ഒരുക്കാന്‍ ബെഹ്റ നിർദേശം നൽകിയിരുെന്നന്ന വിവരങ്ങളും പുറത്തെത്തി. അതേസമയം, മോന്‍സണിനെതിരെ ഇൻറലിജന്‍സ് അന്വേഷണത്തിനും ബെഹ്റ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.