തൊടുപുഴ: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിെൻറ ഭാഗമായ ഐസൊലേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ജനറേറ്ററുകൾ മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഒരെണ്ണത്തിൽ പൊട്ടിത്തെറി ഉണ്ടായതോടെ ശേഷിച്ച അഞ്ച് മെഷീനുകൾ അടിയന്തരമായി നിർത്തി.
വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് ഒാക്സിലറി സിസ്റ്റത്തിൽ തകരാറുണ്ടായത്. ജനറേറ്ററിന് തൊട്ടുചേർന്ന് ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പീക്ക് അവറിൽ തകരാർ ഉണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
130 മെഗാവാട്ടിെൻറ വീതം ആറ് മെഷീനുകളാണ് മൂലമറ്റം നിലയത്തിലുള്ളത്. പീക്ക് അവറിലായതിനാൽ ഇവയെല്ലാം പൂർണതോതിൽ പ്രവർത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ് പൂർണ ഉൽപാദനശേഷി. തകരാർ നീക്കി വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ ശ്രമം നടന്നുവരുകയാണെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.