മണ്ണിടിഞ്ഞു: മൂന്നാറിൽ​ സഞ്ചാരികൾ റിസോട്ടിൽ കുടുങ്ങിക്കിടക്കുന്നു

മൂന്നാർ: പ്ലം ജൂഡി റിസോട്ടിനു സമീപം മണ്ണിടിഞ്ഞ്​ സഞ്ചാരികൾ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നു. റിസോർട്ടിലെ 21 മുറിയിലെ താമസക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. 

കഴിഞ്ഞദിവസം ഏഴോടെയാണ്​ മണ്ണിടിച്ചിലുണ്ടായത്. കനത്തമഴയിൽ റിസോർട്ടിനു സമീപത്തെ മലയിടിയുകയായിരുന്നു. റിസോർട്ടിലേക്കുള്ള പാതയിൽ മണ്ണ് പതിച്ചതോടെ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയായി. 
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ കാലവർഷത്തിൽ രണ്ടുതവണ റിസോർട്ടിനു സമീപത്ത് പാറ അടർന്നുവീണിരുന്നു. സംഭവത്തെ തുടർന്ന് ജില്ല ഭരണകൂടത്തി​​​െൻറ നിർദേശപ്രകാരം ദേവികുളം സബ് കലക്ടർ കെട്ടിടം അടച്ചുപൂട്ടി. എന്നാൽ, കോടതി നിർദേശപ്രകാരം തുറക്കുകയായിരുന്നു. 

Tags:    
News Summary - Moonar Land Slide Tourist Resort-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.