ഹരിപ്പാട്: വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ക്കെതിരെ കേസെടുത്തു. മണ്ണാറശാല വിപിന്‍ ഭവനത്തില്‍ പരേതനായ കുട്ടപ്പന്‍ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടിയെ (76) മരുമകള്‍ ബബിത (35) പീഡിപ്പിച്ചെന്നാണ് പരാതി. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പരന്നതോടെയാണ് വിഷയം പുറംലോകം അറിഞ്ഞതും പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടതും. ഗൗരിക്കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഗൗരിക്കുട്ടിക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. അമ്മക്ക് നേരിടേണ്ടിവരുന്ന ക്രൂരതകളെക്കുറിച്ച് നഗരസഭയുടെ ജാഗ്രത സമിതിക്ക് പരാതി നല്‍കിയത് മകള്‍ നിര്‍മലയാണ്. കുട്ടപ്പനാചാരി വാട്ടര്‍ അതോറിറ്റി മെക്കാനിക്കല്‍ ജീവനക്കാരനായിരുന്നു. കുടുംബ പെന്‍ഷനായി 9,000 രൂപ ലഭിക്കുന്നുണ്ട്. ഈ തുക മറ്റൊരു മരുമകള്‍ക്ക് കൊടുക്കുകയാണെന്നുപറഞ്ഞാണ് കുടുംബവീട്ടില്‍ താമസിക്കുന്ന മകന്‍െറ ഭാര്യ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെന്‍ഷന്‍ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ക്ക് മര്‍ദനമേല്‍ക്കാറുണ്ടായിരുന്നെന്ന് മകള്‍ പറയുന്നു. അവശയായ ഗൗരിക്കുട്ടിയെ ജാഗ്രത സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലതുകൈക്ക് ഒടിവുണ്ട്. മകന്‍ ബാബു ഗള്‍ഫിലാണ്. മരുമകള്‍ ഇവരെ പകല്‍ വീട്ടില്‍ കയറാനോ കിടക്കാനോ സമ്മതിച്ചിരുന്നില്ളെന്നും നിര്‍മല നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. തന്‍െറകൂടെ കഴിഞ്ഞ അമ്മയെ സഹോദരന്‍ ബാബു പ്രശ്നങ്ങള്‍ ഉണ്ടാക്കിയാണ് തിരികെ കൊണ്ടുപോയതെന്നും അവര്‍ പറഞ്ഞു.
ഡോക്ടറുടെ അനുമതിയോടെ ഹരിപ്പാട് എസ്.ഐ എസ്.എസ്. ബൈജുവിന്‍െറ നേതൃത്വത്തിലാണ് വൃദ്ധയുടെ മൊഴിയെടുത്തത്. അതിന്‍െറ അടിസ്ഥാനത്തിലാണ് മരുമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.