റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ നിരക്ക് കുറച്ചത് സ്വാഗതാർഹമെന്ന്​ അബ്​ദുസമദ്​ സമദാനി എം.പി

കോഴിക്കോട്​: രാജ്യത്തെ വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ ഈടാക്കിയിരുന്ന വൻ തുക വെട്ടിക്കുറച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്ന്​ അബ്​ദുസമദ്​ സമദാനി എം.പി.

പുതുക്കിയ നിരക്കും കൂടുതലാണ്​. വിമാനത്താവളത്തിന്​ അകത്തായാലും പുറത്തായാലും ഒരേ ടെസ്റ്റിന്‍റെ നിരക്ക് തുല്യമാക്കേണ്ടതുണ്ടെന്നും അത്​ യാത്രക്കാർക്കും വിശേഷിച്ച് പ്രവാസികൾക്ക്​ വലിയ ആശ്വാസമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് വിമാനത്താവത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ നിരക്ക്​ 2490 രൂപയിൽ നിന്ന്​ കുറച്ച് 1580 രൂപയാക്കിയാണ്​ അധികൃതർ കുറച്ചിരിക്കുന്നത്. റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ നടക്കുന്ന ചൂഷണം ഡിസംബർ രണ്ടിന് സമദാനി പാർലമെന്‍റിൽ ഉന്നയിക്കുകയും ഇതിന് അറുതി വരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - MP Abdussamad Samadani welcomes reduction in Rapid PCR test rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.