ലക്ഷദ്വീപിലെ കാവിവൽക്കരണം ജനാധിപത്യ വിരുദ്ധം -എം.എസ്.എഫ്

മലപ്പുറം: ജനങ്ങളെ അഭയാർഥികളാക്കി കോർപ്പറേറ്റ്വത്കരണത്തിനും ഗുജറാത്ത് ലോബിയുടെ കസിനോ വ്യവസായങ്ങൾക്കും വഴി തുറക്കാനുള്ള ആദ്യ പടികളാണ് ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകർത്തു. ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങൾ ഇല്ലാതാക്കി. മാംസാഹാരം നിരോധിച്ചു. ടൂറിസം മേഖലയിൽ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു. അവിടെ പുതുതായി മദ്യശാലകൾ ആരംഭിച്ചു. ഈ അനീതിക്കെതിരെ കേരളം ശകതമായ ശബ്ദം ഉയർത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

Tags:    
News Summary - Lakshadweep, Lakshadweep Issue,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.