കോഴിക്കോട്: രണ്ട് സി.പി.എം പ്രവർത്തകരുടെ മാവോവാദി ബന്ധം അന്വേഷണ ഏജൻസികൾ സ്ഥിരീക രിച്ച സാഹചര്യത്തിൽ അവരെ എന്തുകൊണ്ട് പാർട്ടിയിൽനിന്ന് പുറത്താക്കാൻ തയാറാവുന്നില ്ലെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
ഇരുവരെയും തള്ളിപ്പറയാനോ പാർട്ടിയിൽനിന്ന് പുറത്താക്കാനോ സി.പി.എം നേതൃത്വം തയാറാവാത്തത് ദുരൂഹമാണ്. സി.പി.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പാണ് ഇവർക്കെതിരെ രാജദ്രോഹക്കുറ്റം ചുമത്തിയത്. കോഴിക്കോട് ജില്ല നേതൃത്വം ആഭ്യന്തര വകുപ്പിെൻറ കണ്ടെത്തലുകൾ തള്ളിപ്പറയുന്ന രീതിയിലാണ് പ്രതികരിച്ചത്.
സി.പി.എം യുവനേതൃത്വം ഒളിഞ്ഞും തെളിഞ്ഞും മാേവാവാദി-മതതീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട് -രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.