തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ മോഹന്‍ലാൽ തയാറായാല്‍ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി തയാറാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. 20 പാര്‍ലമെൻറ് മണ്ഡലങ്ങളിലെയും ബി.ജെ.പി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാന്‍ തയാറാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
സ്ഥാനാർഥിത്വ വിഷയത്തിൽ മോഹന്‍ലാലാണ് നിലപാട് വ്യക്തമാക്കേണ്ടത്. അദ്ദേഹം മോദി സര്‍ക്കാറിെൻറ പല പദ്ധതികളെയും പിന്തുണച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാറിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയുമാണ്.
അതിനപ്പുറത്തേക്ക് എന്തെങ്കിലും രാഷ്ട്രീയം മോഹൻലാലിനുണ്ടോ എന്ന് തനിക്കറിയില്ല. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതുവരെയും സ്ഥാനാർഥികളെ സംബന്ധിച്ച് പാർട്ടിയിൽ തീരുമാനമോ ചര്‍ച്ചയോ നടന്നിട്ടിെല്ലന്നും എം.ടി. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.