കൊണ്ടോട്ടി: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിലെ മുജാഹിദ് (മർകസുദ്ദഅ്‍വ) പത്താം സംസ്ഥാന സമ്മേളനത്തിന് കരിപ്പൂരിലെ വെളിച്ചം നഗരിയില്‍ ഞായറാഴ്ച തുടക്കമാകും. ഉദ്ഘാടനത്തോടെ ആരംഭിച്ച് ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദിയില്‍ 30 സെഷനുകളിലായി ഖുര്‍ആനിലെ 30 ഭാഗങ്ങൾ 60 പ്രമുഖ പണ്ഡിതര്‍ അവതരിപ്പിക്കും. ദിവസവും വൈകീട്ട് 4.30, 5.30, 6.45 സമയങ്ങളിലാണ് പ്രഭാഷണം.
പ്രധാന സമ്മേളനം ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. ദ മെസേജ് എക്‌സിബിഷന്‍, കിഡ്‌സ് പോര്‍ട്ട്, കാര്‍ഷികമേള, ബുക്ക്സ്റ്റാള്‍ജിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. സമ്മേളന വിളംബര ബൈക്ക് റാലി, വേദസന്ദേശ റാലി, പദയാത്ര തുടങ്ങിയവ ഞായറാഴ്ച സമ്മേളന നഗരിയില്‍ സമാപിക്കും. വൈകീട്ട് 5.30ന് കരിപ്പൂരിലെ വെളിച്ചം നഗരിയില്‍ സമാപിക്കുന്ന റാലിയില്‍ കെ.എന്‍.എം (മർകസുദ്ദഅ്‍വ) സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.