കൂരിയാട്: സംഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് ഉറപ്പിച്ച്, െഎക്യത്തിന് ആഹ്വാനം മുഴക്കി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കൂരിയാട് സലഫി നഗറിൽ പരിസമാപ്തി. കേരളീയ സമൂഹത്തിെൻറ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക പുരോഗതിയിലും അഭിവൃദ്ധിയിലും ക്രിയാത്മക പങ്കുവഹിച്ച പ്രസ്ഥാനത്തിെൻറ വർത്തമാന പ്രസക്തി നാലുദിവസത്തെ സമ്മേളനം പങ്കുവെച്ചു. നിർണായക ഘട്ടത്തിൽ വേർപിരിഞ്ഞ സംഘടന പുനരൈക്യത്തിലൂടെ ശക്തിപ്പെട്ടതിെൻറ തെളിവായി ഒമ്പതാം സംസ്ഥാന സമ്മേളനം.
മുജാഹിദ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങൾ തെളിയിച്ചു. മുജാഹിദ് െഎക്യത്തിനൊപ്പം മതസംഘടനകൾക്കിടയിലെ െഎക്യവും കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് സമ്മേളനം പ്രഖ്യാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ നഗരിയും പരിസരവും ജനനിബിഢമായിരുന്നു. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടെ പ്രതിനിധികള്‍ ഒഴുകിയെത്തി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. എം.എ. യൂസുഫലി മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.എൻ.എ. ഖാദർ എം.എൽ.എ, എ.പി. അബ്ദുസുബുഹാൻ മുഹ്യുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
അവാർഡ് ദാനം മുഹമ്മദ് അശ്റഫ് ഒമാൻ, ഡോ. അൻവർ അമീൻ കൽപകഞ്ചേരി എന്നിവർ നിർവഹിച്ചു. പി.കെ. അഹമ്മദ്, എം. മുഹമ്മദ് മദനി, സെക്രട്ടറിമാരായ എം. അബ്ദുറഹ്മാൻ, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം പ്രസിഡൻറ് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി സ്വാഗതവും നൂർ മുഹമ്മദ് നൂർഷ നന്ദിയും പറഞ്ഞു. രാവിലെ പ്രധാന പന്തലില്‍ വിദ്യാർഥി സമ്മേളനം ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്റഫലി, മിസ്അബ് കീഴരിയൂര്‍, സിറാജ് ചേലേമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
ശരീഅത്ത് സമ്മേളനത്തില്‍ മുഹ്യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അധ്യക്ഷത വഹിച്ചു. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസത്താര്‍ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. അഡ്വ. ഹാരിസ് ബീരാന്, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്, അഡ്വ. കെ. ഹനീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.