മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; സ്ഥലത്ത്​ സംഘർഷാവസ്ഥ

കൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയ​ുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറിയാണ്​ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്​. ഈ ശ്രമത്തിനെതിരെ വിശ്വാസികൾ രംഗത്തെത്തി​.

പള്ളിക്കകത്ത് പ്രതിഷേധിക്കുന്ന സ്​ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ ബലമായി നീക്കം ചെയ്യാൻ പൊലീസ്​ ശ്രമിച്ചത്​ സംഘർഷത്തിനിടയാക്കി​.  നൂറു കണക്കിന്​ വിശ്വാസികളാണ്​ പള്ളിയിൽ​ എത്തിയത്​.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ​ എതിർകക്ഷിയായ ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്ന്​ എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

പൊലീസ് ഇന്ന് രാവിലെ 5.30 ഓടെയാണ്​ പള്ളിയിലെത്തിയത്. പള്ളി ഏറ്റെടുക്കാൻ കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.