മുല്ലപ്പെരിയാർ: മൂന്നു ഷട്ടറുകൾ കൂടി തുറന്നു

കുമളി: മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന്​ ഷട്ടറുകൾ കൂടി തുറന്നു. വൈകീട്ട് നാല് മണിക്കാണ്​ തുറന്നത്. 1299 ഘനയടി ജലമാണ് അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

1, 5, 6 ഷട്ടറുകളാണ്​ തുറന്നത്. നേരത്തെ മൂന്ന്​ ഷട്ടറുകൾ തുറന്നിരുന്നു​. ഇതോടെ ആറു ഷട്ടറുകളിൽ കൂടി 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ല കലക്ടർ അറിയിച്ചു.


രാ​വി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ളും 70 സെ.​മീ ആയി ഉ​യ​ർ​ത്തി

അണക്കെട്ടിലെ ജ​ല​നി​ര​പ്പ് താ​ഴാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​ മൂ​ന്ന് ഷ​ട്ട​റു​ക​ളും 70 സെ.​മീ വീ​തം ഉ​യ​ർ​ത്തി​യിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138.90 അ​ടി​യാ​യി തു​ട​ർന്നു. ഇതോടെയാണ്​ മൂന്നുഷട്ടറുകൾ കൂടി തുറന്നത്​.

വെള്ളിയാഴ്ച 30 സെന്‍റിമീറ്റര്‍ മാത്രമായിരുന്നു ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിലാണ് വീണ്ടും ഉയർത്തിയത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴിക്കിയിരുന്നത്. 70 സെ.​മീ ഉയർത്തിയതോടെ മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയിരുന്ന വെള്ളത്തിന്‍റെ അളവ് 1675 ഘനയടിയായി ഉയര്‍ന്നു.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റൂ​ൾ ക​ർ​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും റൂ​ൾ ക​ർ​വി​ലേ​ക്ക് താ​ഴ്‌​ത്താ​ൻ ക​ഴി​യാ​ത്ത​ത് ത​മി​ഴ്‌​നാ​ടി​ന്‍റെ വീ​ഴ്‌​ച​യാ​യി കാ​ണ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

5000 ഘ​ന​യ​ടി ജ​ലം തു​റ​ന്നു വി​ട്ടാ​ലും പ്രശ്​നമില്ല

5000 ഘ​ന​യ​ടി ജ​ലം തു​റ​ന്നു വി​ട്ടാ​ലും പെ​രി​യാ​ർ തീ​ര​ത്ത് വ​ലി​യ പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലെന്ന്​ മ​ന്ത്രി റോ​ഷി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​രി​യാ​ർ തീ​ര​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് എ​ത്തി​യാ​ലും ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടിയില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നത്. ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപാര്‍പ്പിച്ചിരുന്നു.

Tags:    
News Summary - Mullaperiyar: Three more shutters to open soon; Collector urges to be on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.