തൊടുപുഴ: മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽ എത്തിയതിനെത്തുടർന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലവിലെ അവസ്ഥയിൽ തുടർന്നാൽ വെള്ളിയാഴ്ച രാവിലെ പത്തിന് ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുള്ളതായി തമിഴ്നാട് സർക്കാർ കേരളത്തിന് മുന്നറിയിപ്പ് നൽകി.
നീരൊഴുക്കിൽ വ്യത്യാസമുണ്ടായാൽ തുറക്കുന്ന സമയത്തിലും മാറ്റമുണ്ടാകും. നിവലിൽ സെക്കൻഡിൽ ശരാശരി 6592 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.