മുംബൈ താജ്​ ഹോട്ടലിലെ ആറ്​ ജീവനക്കാർക്ക്​ കോവിഡ്​

മുംബൈ: നഗരത്തി​െല താജ്​ മഹൽ ഹോട്ടലിലെ ആറ്​ ജീവനക്കാർക്ക്​​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ദക്ഷിണ മുംബൈയിലെ ഹോട് ടലിലെ ജീവനക്കാർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇവരെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി ബന്ധപ്പെട്ട രോഗലക്ഷണമില്ലാത്തവരെ ഹോട്ടലിൽ തന്നെ ക്വാറ​ൻറീൻ ചെയ്​തു.

ഹോട്ടലിലെ മൂന്ന്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ബ്രിഹാൻമുംബൈ കോർപ്പറേഷൻ ആരോഗ്യവകുപ്പ്​ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇപ്പോൾ ഹോട്ടലിൽ അതിഥികളൊന്നും ഇല്ലെന്നും ഹൗസ്​കീപ്പിങ്​ തൊഴിലാളികൾ മാത്രമാണ്​ ഉള്ളതെന്നും ഹോട്ടൽ മാനേജ്​മ​െൻറ്​ അറിയിച്ചു.

നേരത്തെ രാജ്യത്ത്​ താജ്​ ഗ്രൂപ്പി​​െൻറ ഉടമസ്ഥതയിലുള്ള പല ഹോട്ടലുകളും ആരോഗ്യപ്രവർത്തകർക്കായി തുറന്നു കൊടുത്തിരുന്നു.

Tags:    
News Summary - Mumbai: 6 staff members of Taj Mahal Palace Hotel-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.