സൗദി ഗ്രാന്റ് മുഫ്തിയുമായി മുനവ്വറലി തങ്ങൾ കൂടിക്കാഴ്ച്ച നടത്തി

മലപ്പുറം: സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തി. റിയാദിലെ മുഫ്തി ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ ചെയർമാനാണ് അദ്ദേഹം. മുതിർന്ന പണ്ഡിതനായ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖുമായി പാണക്കാട് നിന്നുള്ള ഒരു നേതാവ് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.

സൗദി ഗ്രാന്റ് മുഫ്തിയെ സന്ദർശിച്ച വിവരം തന്‍റെ ഫേസ്ബുക്ക് പേജിൽ മുനവ്വറലി ശിഹാബ് തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Full View

Tags:    
News Summary - Munavvar Ali Shihab Thangal visited saudi grand mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.