തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊലക്ക് മുമ്പും ശേഷവും പ്രശ്നം വെച്ചും കോഴിക്കുരുതി നടത്തിയും പ്രതികൾ. ആറു മാസമായി ആസൂത്രണം ചെയ്ത കുറ്റകൃത്യത്തിന് പറ്റിയ സമയം കുറിച്ചത് മുഖ്യപ്രതി അനീഷിെൻറ പരിചയക്കാരനും അടിമാലി സ്വദേശിയുമായ മന്ത്രവാദി. ഇയാളുടെ അടുത്തെത്തി അനീഷും ലിബീഷും പ്രശ്നം വെച്ചുനോക്കുകയായിരുന്നു.
ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്നും നല്ല സമയമാണെന്നും മന്ത്രവാദി ഉപദേശം നൽകിയതായി മുഖ്യപ്രതി അനീഷ് മൊഴി നൽകി. ഇൗ ഉറപ്പിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച മൃതേദഹങ്ങൾ മറവുചെയ്ത ശേഷം ചൊവ്വാഴ്ച വീണ്ടും അടിമാലിയിലെത്തിയാണ് പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയത്. അനീഷും ലിബീഷും മന്ത്രവാദിയും ചേർന്നാണ് കോഴിയെ കഴുത്തറുത്തത്. പ്രധാന പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇൗ വിവരങ്ങൾ ലഭ്യമായത്. നേരത്തേ കൊലക്ക് ശേഷം കോഴിക്കുരുതി നടത്താമെന്ന് ലിബീഷ് സമ്മതിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.