തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടുവീതം സീറ്റുകളിൽ വിജയം. രണ്ടിടത്ത് സ്വതന്ത്രരും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. തിരുവനന്തപുരത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡ് നൂലിയോട് ആണ് ബി.ജെ.പി ജയിച്ചത്. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ ഇവിടെ 110 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ ആർ.എസ്. അജിതകുമാരിയാണ് ജയിച്ചത്. കോൺഗ്രസും കേരള കോൺഗ്രസ് മാണിഗ്രൂപ്പും ഏറ്റുമുട്ടിയ കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് തെക്കുംമുറി നോർത്ത് കോൺഗ്രസ് നിലനിർത്തി. ഇവിടെ ബി.ജെ.പി മൂന്നാമതും എൽ.ഡി.എഫ് നാലാംസ്ഥാനത്തുമാണ്.
കണ്ണൂർ ജില്ലയിലെ പേരാവൂർ വാർഡ്, മലപ്പുറം കോട്ടേക്കാട് എന്നിവ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലത്തെ അണ്ടൂർ, പത്തനംതിട്ടയിലെ മണ്ണീറ എന്നിവ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫും പിടിച്ചെടുത്തു.പാലക്കാട്- കുലുക്കല്ലൂർ- മപ്പാട്ടുകര വെസ്റ്റ്- രാജൻ പൂതനായിൽ (-210 വോട്ട്), മലപ്പുറം- തവന്നൂർ- കൂരട- അബ്ദുൽ നാസർ (467 വോട്ട്) എന്നിവരാണ് വിജയിച്ച സ്വതന്ത്രർ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാർഡുകളിലും കോഴിക്കോട് ഒരു നഗരസഭ വാർഡിലും വയനാട്, കാസർകോട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ് വിജയിച്ച ഗ്രാമപഞ്ചായത്ത് വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ:
പത്തനംതിട്ട -ചെറുകോൽ- മഞ്ഞപ്രമല- ആനി വർഗീസ് 16, കോട്ടയം- മുത്തോലി-തെക്കുംമുറി നോർത്ത്- ജിസ്മോൾ തോമസ്- 117, എറണാകുളം- രാമമംഗലം- നെട്ടൂപാടം- എൻ.ആർ. ശ്രീനിവാസൻ -147, വടവുകോട് പുത്തൻകുരിശ്-കരിമുകൾ നോർത്ത്- കെ.എ. അബ്ദുൽ ബഷീർ 173, മലപ്പുറം- വെട്ടം- കോട്ടേക്കാട്- സി. മോഹൻദാസ്- 61, കണ്ണൂർ-പേരാവൂർ- പൂക്കോട്ട് എം. സിറാജ്- 382. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാർഡ്- സറീനാ റഫീഖ് -97, വയനാട് കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ പടിഞ്ഞാറത്തറ വാർഡ്- പി.സി. മമ്മൂട്ടി -884.
എൽ.ഡി.എഫ് വിജയിച്ച വാർഡുകളും വിജയിച്ചവരും ഭൂരിപക്ഷവും ക്രമത്തിൽ:
കൊല്ലം- ഉമ്മന്നൂർ- അണ്ടൂർ- ബി.വി. രമാമണിയമ്മ- 118, നെടുമ്പന- പുലിയില- റിനു മോൻ ആർ -188, പത്തനംതിട്ട- തണ്ണിത്തോട്- മണ്ണീറ- റ്റിജോ തോമസ് -45, ആലപ്പുഴ- എഴുപുന്ന- കുമാരപുരം- ആർ. ജീവൻ -34, തകഴി- കളത്തിൽപാലം- കെ. സുഷമ -162, തൃശൂർ- ചാഴൂർ- പഴുവിൽനോർത്ത്- ദീപ വസന്തൻ -288, വയനാട്- തിരുനെല്ലി- അപ്പപ്പാറ- ബിന്ദുസുരേഷ് ബാബു-190, കാസർകോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര വാർഡ്- ഓമന -3690.
Municipal, Block & Grama panchayat Bye Election Result 2018 by Anonymous AXB024zk on Scribd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.