തിരുവനന്തപുരം: ആന്തൂരിലെ കൺവെൻഷൻ സെൻററിന് കെട്ടിട ലൈസൻസ് കൊടുക്കണമെന്ന് ന ഗരസഭ ചെയർപേഴ്സൻ നിർദേശിച്ചിട്ടും അത് കൊടുത്തിെല്ലന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണൻ. നഗരസഭ എൻജിനീയർ ശിപാർശ ചെയ്തപ്പോൾ സെക്രട്ടറി കു റിെപ്പഴുതി തടസ്സം സൃഷ്ടിച്ചു. നഗരസഭകൾക്കും പഞ്ചായത്തുകൾക്കും മുകളിൽ സെക്രട്ടറിമാർ വാഴുന്ന സ്ഥിതി ഇപ്പോഴുണ്ട്. സർക്കാർ ഇത് പരിശോധിച്ച് ആവശ്യമായ നിയമനിർമാണം നടത്തി ഇൗ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൻ ശ്യാമളയെ മാറ്റാൻ പാർട്ടി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ചെയർമാനെതിരായ വീട്ടുകാരുടെ പരാതി പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ ജില്ലകമ്മിറ്റിയും വിഷയം പരിശോധിക്കുന്നു.
ഹൈകോടതി സ്വമേധയാ കേസെടുത്ത് പരിശോധിച്ചുവരുകയാണ്. പൊലീസ് അന്വേഷണഭാഗമായി ആത്മഹത്യാപ്രേരണ ആക്ഷേപം ഉൾപ്പെടെ പുറത്തുവരട്ടെ. ഹൈകോടതിക്കും ഇത് പരിശോധിക്കാമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.