തൊടുപുഴ: ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പകരം നിയമിച്ച ദേവികുളം സബ് കലക്ടറുമായും സി.പി.എം ഇടയുന്നു. മൂന്നാർ കുറിഞ്ഞി സേങ്കതം യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിനെ പ്രതിക്കൂട്ടിലാക്കും വിധം സബ് കലക്ടർ പ്രേംകുമാർ ഹരിത കോടതിയിൽ നൽകിയ റിപ്പോർട്ടടക്കമുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ. അതിനിടെ, പാർട്ടി ഒാഫിസിനടുത്ത ഹോട്ടൽ നിർമാണത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപടിക്കെത്തിയതും സി.പി.എമ്മിനെ െചാടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധനക്കെത്തിയ സംഘത്തെ പാർട്ടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു.
കൈയേറ്റം മൂലമാണ് മൂന്നാർ കുറിഞ്ഞി സേങ്കതം യാഥാർഥ്യമാകാത്തതെന്നാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലത്തിൽ സബ് കലക്ടർ പ്രേംകുമാർ ഹരിത ട്രൈബ്യൂണലിെൻറ െചന്നൈ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചത്. കൈയേറ്റം ഒഴിപ്പിക്കാൻ ബാധ്യസ്ഥമായ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതായി ഇൗ പരാമർശം. സർവേ തടസ്സപ്പെടുത്തുന്നതുൾെപ്പടെയുള്ള എതിർപ്പിന് പിന്നിൽ കൈയേറ്റ ലോബിയാണെന്നും പട്ടയ പരിശോധനക്ക് കൈയേറ്റക്കാർ തടസ്സം നിൽക്കുന്നുവെന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഇതേ തുടർന്നാണ് മൂന്നാറിലേക്ക് വരുന്ന ഉദ്യോഗസ്ഥരെ വിലക്കെടുക്കുന്ന ലോബി പ്രവർത്തിക്കുന്നെന്നും മൂന്നാർ വിഷയത്തിൽ നീതി നടപ്പാക്കാൻ സബ് കലക്ടറും കലക്ടറും ഉൾപ്പെടെയുള്ളവർക്ക് കഴിയുന്നില്ലെന്നും വിലയിരുത്തി ജില്ല ഭരണകൂടത്തിനെതിരെ പാർട്ടി കരുനീക്കം ആരംഭിച്ചിട്ടുള്ളത്. സബ് കലക്ടറുടെ സത്യവാങ്മൂലം തിരുത്താൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ നേതൃത്വത്തിൽ പാർട്ടി പ്രതിനിധികൾ മുഖ്യമന്ത്രിെയ കണ്ടു. മൂന്നാർ വിഷയം പരിഗണിക്കുന്ന ട്രൈബ്യൂണലിൽ പാർട്ടി കക്ഷി ചേർന്നിട്ടുമുണ്ട്. 22ന് നടക്കുന്ന സിറ്റിങ്ങിൽ ഉദ്യോഗസ്ഥരുടേതിന് വിരുദ്ധമായ വാദമുഖങ്ങൾ സമർപ്പിക്കുമെന്ന് രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറിഞ്ഞി സേങ്കതത്തിെൻറ അതിർത്തി നിർണയിച്ചിട്ടില്ലെന്നിരിക്കെ, കൈയേറ്റം എന്ന് വിവക്ഷിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത് അർഥശൂന്യമാണെന്നാണ് പാർട്ടിയുടെ വാദം. ഭൂമി ഒഴിപ്പിക്കൽ നടപടികളിൽ കർശന നിലപാടെടുത്തതിനെയും പാർട്ടി നേതാക്കൾക്ക് വഴങ്ങാതിരുന്നതിനെയും തുടർന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സി.പി.എമ്മിന് അനഭിമതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.