മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയും -കുമ്മനം

കൊച്ചി: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സത്യത്തിനും ധർമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ, മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - munnar encroachment kummanam rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.