മൂന്നാറിൽ സർക്കാർ ഭൂമി പതിച്ചുനൽകി തട്ടിപ്പ്​: അന്വേഷണ റിപ്പോർട്ട്​ മരവിപ്പിച്ചു

കൊച്ചി: മൂന്നാറിൽ 283.42 ഏക്കർ സർക്കാർ ഭൂമി രാഷ്ട്രീയ തീരുമാനമെടുത്ത് പട്ടയമേളകളിലൂടെ പതിച്ചുനൽകിയ സംഭവത്തിൽ ഭൂമാഫിയക്കെതിരായ അന്വേഷണ റിപ്പോർട്ടിലും തുടരന്വേഷണ ശിപാർശയിലും നടപടി വേണ്ടെന്ന് റവന്യൂ വകുപ്പ് നിർദേശം. സി.പി.എം ഉന്നതരുടെ സമ്മർദത്തെ തുടർന്നാണിതെന്നാണ് സൂചന. അതേസമയം, വി.എസ് സർക്കാറി​െൻറ അവസാന കാലത്ത് നടന്ന ബിനാമി ഭൂമി ഇടപാടിൽ റവന്യൂ വകുപ്പും പ്രതിക്കൂട്ടിലാണ്.

മൂന്നാർ കുറ്റിയാർവാലിയിൽ ഇടത് സർക്കാറി​െൻറ കാലത്ത് തമിഴ് തൊഴിലാളികളെ മുന്നിൽ നിർത്തി വ്യാജ വിലാസത്തിലും ബിനാമി പേരിലും പട്ടയം സമ്പാദിച്ച് ഭൂമി സ്വന്തമാക്കിയ ശേഷം വ്യാപകമായി മറിച്ചുവിറ്റതാണ് വിവാദമായത്. ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ അടക്കം അന്ന് പ്രതിക്കൂട്ടിലുമായി. എം.എൽ.എ അംഗീകരിച്ച പട്ടിക പ്രകാരമായിരുന്നു ഭൂമി വിതരണമെന്നാണ് ആരോപണം ഉയർന്നത്. യു.ഡി.എഫ് സർക്കാർ വന്നയുടൻ പ്രഖ്യാപിച്ച ജില്ല കലക്ടറുടെ നേതൃത്വത്തിെല വകുപ്പുതല അന്വേഷണ റിപ്പോർട്ടും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശിച്ച നടപടിയുമാണ് പുതിയ സർക്കാർ മരവിപ്പിച്ചത്. ഇതോടെ പശ്ചിമഘട്ടത്തിലെ കോടികൾ വിലമതിക്കുന്ന ഭൂമി വീണ്ടെടുക്കാൻ നടപടിയുണ്ടാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

നാലുമുതൽ എട്ടുലക്ഷം വരെ വാങ്ങിയാണ് രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് ഭൂമി മറിച്ചുവിറ്റത്. സി.പി.എം സമ്മർദത്തിന് വഴങ്ങി റവന്യൂ വകുപ്പ് മുൻകൈയെടുത്താണ് നേരേത്ത ഭൂമി പതിച്ചുനൽകിയത്. കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ ലംഘിച്ച് മറിച്ചുവിൽപന നടത്തിയതാകെട്ട ഏറെയും യു.ഡി.എഫ് കാലത്തും. തുടർന്നാണ് വിവാദം ശമിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ അന്വേഷണം പ്രഖ്യാപിച്ചത്.

ലാൻഡ് ബോർഡ് ഉത്തരവ് പ്രകാരം 07.07.1965ൽ ഹൗസ് പ്ലോട്ടിന് നീക്കിയിട്ട 500 ഏക്കറിൽപെട്ട 339/3, 1264, 1265, 622 സർവേ നമ്പറുകളിലെ ഭൂമിയാണ് മാഫിയ തട്ടിയെടുത്തത്. വി.ആർ.എസ് എടുത്തും ജോലിയിൽനിന്ന് വിരമിച്ചും കേരളംവിട്ട തമിഴ് തോട്ടം തൊഴിലാളികളുടെ പേരിൽ ഭൂമി പതിച്ചെടുക്കുകയായിരുന്നു. രണ്ട് തവണയായി 3099 പേർക്കാണ് പട്ടയം തയാറാക്കിയത്. അഞ്ച് സ​െൻറ് വീതം 2329 പ്ലോട്ടുകളും (സർവേ നമ്പർ 1264, 1265, 622) പത്ത് സ​െൻറ് വീതം 770 പ്ലോട്ടുകളും (സർവേ നമ്പർ 329/3, 1264). കുറ്റിയാർവാലിയിൽ വനത്തോട് ചേർന്ന് അരുവിക്ക് ഇരുപുറവുമായാണിത്. പത്ത് സ​െൻറ് പ്ലോട്ടുകളിൽ 40ൽ താഴെ ഇടങ്ങളിൽ മാത്രമാണ് നേരിട്ട് അവകാശികൾ രംഗത്തുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശേഷിച്ച ഭൂമി വൻകിടക്കാർ കൈവശപ്പെടുത്തിയതായാണ് വിവരം.

Tags:    
News Summary - munnar govt land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.